പാലാ: മാധ്യമ-സാങ്കേതിക രംഗങ്ങളിൽ താല്പര്യമുള്ളവർക്കായി പ്രായപരിധിയില്ലാതെ 100% തൊഴിലവസരമൊരുക്കി പ്രത്യേക മാധ്യമ കോൺക്ലേവും മീഡിയ റിസോഴ്സ് ടീം സെലക്ഷനും സംഘടിപ്പിക്കുന്നു.
പാലാ രൂപത കേരള ലേബർ മൂവ്മെന്റ് (KLM), PSWS, SMYM കേരള സ്റ്റേറ്റ് സമിതി, ദീപിക ഫ്രണ്ട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. സെപ്റ്റംബർ 29 ചൊവ്വാഴ്ച രാവിലെ 10.00 മണി മുതൽ 12.30 വരെ പാലാ ഷാലോം പാസ്റ്ററൽ സെന്ററിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
എ.ഐ. (AI) സാങ്കേതികവിദ്യ ഉൾപ്പെടുത്തി പുതിയകാല മാധ്യമ ലോകത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ, പുരുഷന്മാർ, യുവതി യുവാക്കൾ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ പ്രായക്കാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
തിരഞ്ഞെടുപ്പും തൊഴിൽ രീതികളും:
- ഗ്രേഡ് എ (Regular Office Work) & ഗ്രേഡ് ബി (Work From Home): ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന എ, ബി ഗ്രേഡ് ഉദ്യോഗാർത്ഥികൾക്ക് 100% തൊഴിൽ ഉറപ്പ് (Job Guarantee) നൽകുന്നു. വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കായി വർക്ക് ഫ്രം ഹോം രീതിയും ലഭ്യമാണ്.
- ഗ്രേഡ് സി (Freelancers): ഫ്രീലാൻസ് ആയി പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക്.
- ഗ്രേഡ് ഡി (Part-Time): വിദ്യാർത്ഥികൾക്കും തുടക്കക്കാർക്കുമായി പാർട്ട് ടൈം അവസരങ്ങൾ.
പ്രധാന തൊഴിൽ മേഖലകൾ: ന്യൂസ് റിപ്പോർട്ടിംഗ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ലൈവ് ടെലികാസ്റ്റ്, ആങ്കറിംഗ്, വോയ്സ് ഓവർ.
രജിസ്ട്രേഷനായി: താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം വഴിയോ അല്ലെങ്കിൽ ഫോൺ നമ്പറുകളിലോ ബന്ധപ്പെട്ട് എത്രയും വേഗം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
- ഗൂഗിൾ ഫോം ലിങ്ക്: https://forms.gle/yjHa3tEzL94dd9Y26
- ഫോൺ നമ്പറുകൾ: 8113831492















