പാലാ: വ്യോമയാന-വിനോദസഞ്ചാര മേഖലകളിൽ മികച്ച കരിയർ സ്വപ്നം കാണുന്നവർക്ക് പുതിയ അവസരങ്ങളുമായി പാലാ സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി (എസ്.ജെ.ഐ.എച്ച്.എം.സി.ടി). രണ്ട് വർഷത്തെ (4 സെമസ്റ്റർ) ബിരുദാനന്തര ബിരുദ (PG) കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
വ്യോമയാന-ടൂറിസം രംഗത്തെ പ്രമുഖരായ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകളാണ് ഈ കോഴ്സിന്റെ പ്രധാന ആകർഷണം. തിയറിയോടൊപ്പം പ്രായോഗിക പരിശീലനത്തിനും ഇവിടെ വലിയ പ്രാധാന്യം നൽകുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL), ജി.എം.ആർ (GMR Pan India) തുടങ്ങിയ രാജ്യത്തെ പ്രമുഖ വ്യോമയാന സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള സുവർണ്ണാവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആഗോളതലത്തിലുള്ള പ്രമുഖ എയർപോർട്ടുകൾ, എയർലൈനുകൾ, എയർ കാർഗോ ഡിവിഷനുകൾ എന്നിവടങ്ങളിൽ മികച്ച പ്ലേസ്മെന്റ് ഉറപ്പാക്കുന്നുണ്ട്.
നിലവിൽ പരിമിതമായ സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും വേഗം കോളേജിന്റെ അഡ്മിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.















