തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 305 രൂപ വർധിച്ചു. ഇതോടെ പവന് ഒറ്റയടിക്ക് 2,440 രൂപയുടെ വലിയ വർധനവാണ് രേഖപ്പെടുത്തിയത്.
ഉയർച്ചയോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയായും പവൻ വില 1,13,920 രൂപയായും ഉയർന്നു. ആഗോള വിപണിയിലുണ്ടായ വ്യതിയാനങ്ങളും മാറ്റങ്ങളുമാണ് സംസ്ഥാന വിപണിയിലും സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായത്.

















