ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ജിസിസി. സൗദിയില്‍ ചേര്‍ന്ന ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗം ഇറാന്‍ നിലപാടുകളെ തള്ളി. അതേസമയം, അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കരാറാകും ഇറാനുമായി ഉണ്ടാക്കുകയെന്ന് വൈറ്റ് ഹൗസ്
വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനോ സുരക്ഷിത യാത്രയ്ക്കായി ഫീസ് ഈടാക്കുന്നതിനോ ഇറാന് യാതൊരു അവകാശവുമില്ലെന്ന് ജിസിസി രാജ്യങ്ങളുടെ യോഗം പ്രസ്താവിച്ചു.
ഇറാന്റേത് നിയമവിരുദ്ധ നടപടികളാണെന്നും യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് കപ്പല്‍ ഗതാതം പുനഃസ്ഥാപിക്കണമെന്നും ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, കുവൈത്ത്, യു എ ഇ രാജ്യങ്ങളാണ് ആവശ്യപ്പെട്ടത്. ഒമാന്‍ യോഗത്തില്‍ പങ്കെടുത്തില്ല.
















