സിഎംആര്‍എല്‍ എക്‌സാലോജിക്ക് മാസപ്പടി കേസില്‍, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയ്ക്ക് ഇന്ന് നിര്‍ണായകം. വീണയെ ഇന്ന് ഇ ഡി ചോദ്യം ചെയ്‌തേക്കും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് വീണയ്ക്ക് ഇ.ഡിയുടെ നിര്‍ദേശം. വെള്ളിയാഴ്ച ഹാജരാവാന്‍
ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നത്തെ തടുര്‍ന്ന് വീണ എത്തിയിരുന്നില്ല.സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്നും എന്ത് സേവനമാണ് നല്‍കിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇ ഡി ഇന്ന് വ്യക്തത വരുത്തിയേക്കും.
പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും ഇ ഡി നീക്കം നടത്തിയേക്കും. ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ EicPLല്‍ നിന്നും ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും തിരിച്ചടവും വീണക്ക് വിശദീകരിക്കേണ്ടിവരും.















