നീലൂർ: വിശുദ്ധ മാർ യൗസേപ്പിതാവിൻ്റെ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. വിശ്വാസസമൂഹത്തെ സാക്ഷിയാക്കി പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് തിരുനാൾ കൊടിയേറ്റു നിർവ്വഹിച്ചു.
കൊടിയേറ്റ് ചടങ്ങിൽ വികാരി ഫാ. മാത്യു പാറത്തൊട്ടി, സഹവികാരി ഫാ. ജോസഫ് പൊയ്യാനിയിൽ, ഫാ. ജോസ് എഴുപറയിൽ, ഫാ. സെബാസ്റ്റ്യൻ ചെരിപുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.
















