പാലാ: ചിങ്ങം ഒന്നിനോടനുബന്ധിച്ച് കർഷക മോർച്ച പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർണ്ണാഭമായ ചടങ്ങുകളോടെ കർഷക ദിനം ആചരിച്ചു. രാമപുരം അമനകര ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച കർഷക ദിനാചരണ പരിപാടി ബി.ജെ.പി. പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് ഉദ്ഘാടനം ചെയ്തു.
കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ജയൻ കരുന്നാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭരതസ്വാമി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സോമനാഥൻ നായർ അക്ഷയയ്ക്ക് ഫലവൃക്ഷത്തൈ നൽകി ആദരിച്ചു.
ചടങ്ങിൽ കൂടപ്പലം വാർഡ് മെമ്പർ ശ്രീനിവാസ് എം.പി., ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി ദീപു സി.ജി., കെ.എസ്. അജിത് കുമാർ, ഉണ്ണികൃഷ്ണൻ പാണ്ടിയാപ്പുറത്ത്, രാജേന്ദ്രൻ പി.പി., രാജേഷ് തെക്കേ നാഗത്തിങ്കൽ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി പരിപാടിയിൽ പങ്കെടുത്തവർക്ക് സൗജന്യമായി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
















