പാലാ: പച്ചക്കപ്പയ്ക്ക് ന്യായവില ഉറപ്പു വരുത്തി മരച്ചീനി കർഷകർക്ക് പിന്തുണ നൽകുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി (PSWS) ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ ഷാലോമിൽ സംഘടിപ്പിച്ച മരച്ചീനി കർഷകരുടെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എസ്.ഡബ്ലിയു.എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ അധ്യക്ഷത വഹിച്ചു. കപ്പ കൊണ്ടുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മൂഴൂർ ഫാർമേഴ്സ് ക്ലബ്ബ് സെക്രട്ടറി രാജു മാത്യു പറഞ്ഞാട്ട് ക്ലാസ് നയിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു പുളിക്കപ്പറമ്പിൽ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർമാരായ പി.വി. ജോർജ് പുരയിടം, സിബി കണിയാംപടി, തോമസ് കല്ലാശ്ശേരിൽ, ഇമ്മാനുവൽ വീടൻ, സൗമ്യാ ജയിംസ്, ഷീബാ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
കസാവ പ്രൊമോഷൻ കൗൺസിൽ രൂപീകരിച്ചു പ്രൊഫ. ജോമി അഗസ്റ്റ്യൻ, സജോ ജോസഫ്, എം.കെ. കുര്യൻ, ടോമി സെബാസ്റ്റ്യൻ, ജോസ് സി.കെ, അഗസ്റ്റ്യൻ ജോസ്, ജോസഫ് ആനിത്താനം, പോൾസൺ ജോസഫ്, സി.റ്റി. തോമസ് എന്നിവർ ഭരണസമിതി അംഗങ്ങളായ കസാവ പ്രൊമോഷൻ കൗൺസിലും സമ്മേളനത്തിൽ രൂപീകരിച്ചു. ശാസ്ത്രീയ കൃഷിരീതികൾ വ്യാപകമാക്കാനും എല്ലാ സീസണിലും പച്ചക്കപ്പ ലഭ്യമാക്കാനുള്ള സമഗ്ര പദ്ധതി ആവിഷ്കരിക്കാനും മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം പ്രോത്സാഹിപ്പിക്കാനും കൂട്ടായ വിപണി ഇടപെടലുകൾ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
















