ഇളന്തോട്ടം: ഇളന്തോട്ടം പള്ളിയിൽ മരുഭൂമിയിലെ വിശുദ്ധ അന്തോനീസ് ബാവായുടെ ഓർമ്മത്തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. നവംബർ 18 ബുധൻ മുതൽ 29 ഞായർ വരെയാണ് തിരുനാൾ ആചരിക്കുന്നത്. ഇന്ന് (നവംബർ 27) വൈകിട്ട് 4.45-ന് പാലാ രൂപത ചാൻസലർ റവ. ഡോ. ഫാ. ജോസഫ് കുറ്റിയാങ്കൽ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു.
തുടർന്ന് വിശുദ്ധ കുർബാനയും വചനപ്രഘോഷണവും നടന്നു. ചടങ്ങുകളുടെ ഭാഗമായി പൂർവ്വികർക്ക് സ്മരണാഞ്ജലി, പ്രാർത്ഥന, ദീപാർച്ചന, പുഷ്പാർച്ചന എന്നിവയും ഉണ്ടായിരുന്നു. നവംബർ 29 വരെ നീളുന്ന തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിലും വിവിധ തിരുക്കർമ്മങ്ങളും പരിപാടികളും നടക്കും.
















