ടെലിഗ്രാമിന് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയതിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിന്റേത് അതിരുകടന്ന നടപടിയെന്നും നിരോധനം ഏകപക്ഷീയമെന്നും ടെലിഗ്രാം വാദിച്ചു. നീറ്റ് യുജി പുനഃപരീക്ഷ തടയണമെന്ന ഹർജി
സുപ്രീംകോടതി അടിയന്തരമായി പരിഗണിച്ചില്ല. അതേസമയം, നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിലെ താത്ക്കാലിക നിരോധനത്തിന് എതിരെ ടെലിഗ്രാം സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. നിരോധനം ഏകപക്ഷീയമാണെന്ന് ടെലിഗ്രാം വാദിച്ചു. നിർദ്ദേശങ്ങൾ ടെലിഗ്രാം പാലിക്കുന്നില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
ഹർജി നാളെ വീണ്ടും പരിഗണിക്കും. അതിനിടെ നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതിലോ സൂക്ഷിക്കുന്നതിലോ ഒരു തരത്തിലും വീഴ്ച ഉണ്ടായിട്ടില്ലെന്ന് എൻടിഎ അറിയിച്ചു. ചോദ്യ പേപ്പറുകൾ ലഭ്യമാണെന്ന സന്ദേശങ്ങൾ വ്യാജമാണെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.















