കോൺഗ്രസിലെ തിരക്കിട്ട മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി KPCC ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ അഭിപ്രായം നിർണായകമാണ്.
ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയതും അതിനെല്ലാം നേത്യത്വം നൽകിയതും കെ സി വേണുഗോപാൽ ആണ്. മത്സര രംഗത്തുള്ളവർക്ക് പൂർണ പിന്തുണ കൊടുത്തത് അദ്ദേഹമാണ്. രാജ്യം മുഴുവൻ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് അദ്ദേഹത്തെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അത് അദ്ദേഹംവളരെ ഭംഗിയായി ചെയ്തു തീർത്തു.
എ ഐ സി സിയുടെ എല്ലാ സഹായവും പൂർണതോതിൽ മണ്ഡലത്തിൽ എത്തിച്ചത് കെ സിയാണ്. എല്ലാവർക്കും അവരുടേതായ ഉത്തരവാദിത്വം ഉണ്ട്. ആരും അയോഗ്യർ അല്ല. എല്ലാവരും യോഗ്യരായവരാണ്. അവരിൽ നിന്ന് ആരെ തിരഞ്ഞെടുക്കണം എന്നുള്ളത് എ ഐ സി സി തീരുമാനിക്കുമെന്നും എം എൽ എ അല്ലാത്തവരും മുഖ്യമന്ത്രി ആയിട്ടുണ്ടെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.















