സി.പി.എം. പോളിറ്റ് ബ്യൂറോ (പി.ബി.) യോഗം ഇന്നും നാളെയുമായി (സെപ്റ്റംബർ 4, 5) ന്യൂഡൽഹിയിൽ ചേരും. കേരളത്തിൽ ഉടൻ നടക്കാനിരിക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായാണ് പി.ബി. യോഗം ചേരുന്നത്.
കേരളത്തിലെ വിശാല സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യേണ്ട പ്രധാന വിഷയങ്ങൾ, യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ. ബേബിയെക്കൂടാതെ കേന്ദ്ര നേതൃത്വത്തിൽ നിന്ന് ആരൊക്കെ പങ്കെടുക്കണം എന്ന കാര്യത്തിലും ഈ യോഗത്തിൽ തീരുമാനമുണ്ടാകും.
കേരളത്തിലെ എൽ.ഡി.എഫ്. മുന്നണിയിലുള്ള നിലവിലെ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പോളിറ്റ് ബ്യൂറോയുടെ അജണ്ടയിൽ വരും.

















