വർഗീയ വിരുദ്ധതയിൽ സമീപകാലത്തെ അഴകൊഴമ്പൻ സമീപനം അവസാനിപ്പിക്കാൻ സിപിഐഎം. എല്ലാത്തരം വർഗീയതയേയും
ഒരുപോലെ എതിർക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. വെളളാപ്പളളി നടേശന്റെ
വർഗീയപരാമർശങ്ങളെ ശക്തമായി തളളിപ്പറയും. അക്കാര്യത്തിൽ വീഴ്ച സംഭവിച്ചത് തിരഞ്ഞെടുപ്പ് അവലോകന റിപോർട്ടിൽ ഉൾപ്പെടുത്തി. തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന സമിതി വിളിക്കാനും തീരുമാനിച്ചു.















