യേശു ക്രിസ്തുവിന്റെ രൂപം ആലേഖനം ചെയ്ത 1000 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ നാണയം നോര്‍വേയില്‍ കണ്ടെത്തി

Date:

. മുന്‍പ് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും 1600 മൈല്‍ അകലെയുള്ള വെസ്ട്രെ സ്ലിഡ്രേ മലയില്‍ നിന്നുമാണ് മെറ്റല്‍ പുരാവസ്തു വിദഗ്ധന്‍ നാണയം കണ്ടെത്തിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാണയം ബൈസന്റൈന്‍ കാലഘട്ടത്തിലേതെന്നാണ് അനുമാനം. “വാഴുന്നവരുടെ രാജാവായ യേശുക്രിസ്തു’ എന്ന്‍ ലാറ്റിനിലും, ‘ബേസിലും കോണ്‍സ്റ്റന്റൈനും റോമാക്കാരുടെ ചക്രവര്‍ത്തിമാര്‍’ എന്ന് ഗ്രീക്കിലും നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ബൈസന്റൈന്‍ ഹിസ്‌റ്റാമെനോണ്‍ നോമിസ്‌മാ എന്നാണ് ഈ നാണയം അറിയപ്പെടുന്നതെന്നു ഇന്‍ലാന്‍ഡെറ്റ് കൗണ്ടി മുനിസിപ്പാലിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നാണയത്തിന്റെ ഒരുവശത്ത് ബൈബിള്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ക്രിസ്തുവിനെ ആലേഖനം ചെയ്തിരിക്കുമ്പോള്‍ മറുവശത്ത് അന്നത്തെക്കാലത്തെ ഭരണാധികാരികളായ ബേസില്‍ II, കോണ്‍സ്റ്റന്റൈന്‍ എട്ടാമന്‍ എന്ന് ഗവേഷകര്‍ കരുതുന്നവരുടെ ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാണയത്തിന് യാതൊരു കുഴപ്പവുമില്ലായെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....