യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഓ ജെ ജെനീഷിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് ചിന്ത ജെറോം. ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്
ചിന്ത ജെറോം ഫേസ്ബുക്കിൽ കുറിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷനോടാണ്’ എന്നു പറഞ്ഞു കൊണ്ടാണ് ചിന്ത ജെറോം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന
നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ താങ്കളുടെ മുൻഗാമിയെ കേസുകളിൽ നിന്ന് രക്ഷിക്കാൻ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം വ്യക്തമാക്കി.
















