2026 ആഗസ്റ്റ് 25 ചൊവ്വാ ചിങ്ങം 09
👉📰 പാലാ: ഇത്തവണത്തെ ഓണത്തിന് ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അഗ്രിമ ഒരുക്കുന്ന ഓണ വിപണിക്ക് തുടക്കമായി. അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വെച്ച് നടന്ന ചടങ്ങിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഓണ വിപണിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
👉📰 യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഓ ജെ ജെനീഷിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് ചിന്ത ജെറോം. ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഫേസ്ബുക്കിൽ കുറിച്ചു.
👉📰 ഓണ വിപണിയിൽ വൻ റെക്കോർഡ് നേട്ടവുമായി സപ്ലൈകോ. കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റുവരവ് മാത്രം 320 കോടി രൂപ രേഖപ്പെടുത്തി.
👉📰 ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ യുവാക്കളെയും കായികതാരങ്ങളെയും അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഖേലോ ഇന്ത്യ സംവാദ്’ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള 1500-ലധികം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വെർച്വലായാണ് അദ്ദേഹം സംസാരിക്കുക.
👉📰 കേന്ദ്ര സർക്കാരിനും പൊലീസിനുമെതിരെ വീണ്ടും വൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (CJP). സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് സമാധാനപരമായ മാർച്ച് നടത്തുമെന്ന് സി.ജെ.പി പ്രവർത്തക സമിതി പ്രഖ്യാപിച്ചു.
👉📰 ആഭ്യന്തര വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. കാഴ്ചക്കരായി നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും അഭിപ്രായം പറയുന്നവർ മുന്നോട്ട് വന്ന് സഹായിക്കണമെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. അമേരിക്കയുമായി ഉള്ള സമാധാന ധാരണ തകർന്നതിൽ ആണ് ഇറാൻ പ്രസിഡന്റിന്റെ വിമർശനം എന്നാണ് സൂചന.
👉📰 ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ 7 ന്റെ വിക്ഷേപണം മാറ്റിവെച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് ചാങ് ഇ 7 ന്റെ വിക്ഷേപണം മാറ്റിവെച്ചതെന്ന് ചൈന അറിയിച്ചു. വിക്ഷേപണ തീയതി റോക്കറ്റ് ലോഞ്ച് പാഡിൽ സജ്ജമാക്കിയ ശേഷമാണ് കാലാവസ്ഥ പ്രതികൂലമാണെന്ന് വ്യക്തമായതെന്നും അധികൃതർ വ്യക്തമാക്കി
















