അമ്പലപ്പുഴ എം.എൽ.എ. ജി. സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളും വെല്ലുവിളിയുമായി മുൻ എം.എൽ.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എച്ച്.
സലാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഴിമതിവിരുദ്ധ ലേബലൊട്ടിച്ച് നടക്കുന്ന സുധാകരന്റെ സ്വത്തുവിവരങ്ങളും തിരഞ്ഞെടുപ്പ് പിരിവും സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്താൻ എച്ച്. സലാം വെല്ലുവിളിച്ചത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച്. സലാമിന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിടാൻ സുധാകരൻ തയ്യാറുണ്ടോ എന്ന് സലാം ചോദിച്ചു. ഈ തുക ഉപയോഗിച്ച് ഭാര്യയുടെയും മകന്റെയും പേരിൽ പറവൂരിലടക്കം ഭൂമിയും മറ്റു സ്വത്തുക്കളും വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സ്വന്തം വീട്ടുകാരുടെയും മകന്റെ എൻ.ആർ.ഐ. അക്കൗണ്ടുകളുടെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താൻ സുധാകരന് ധൈര്യമുണ്ടോയെന്നും അദ്ദേഹം കുറിപ്പിലൂടെ ചോദിച്ചു.















