പാലാ :രാജ്യമെമ്പാടും പ്രധാന മന്ത്രി നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ പൊതുജന സേവനാഘോഷം സംഘടിപ്പിക്കുന്നതിന് ഭാഗമായി പയപ്പാർ ബാലികശ്രമത്തിൽ ബിജെ പി കരൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.
നരേന്ദ്ര മോദിജി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നടത്തിയ ഗുജറാത്ത് മോഡൽ വികസനത്തിന്റെ തുടർ പ്രക്രിയയാണ് ഇപ്പോൾ ഭാരതമാകെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .മോദിജിയുടെ ശക്തമായ ജനസേവന പരിപാടികൾക്ക് പിന്തുണ കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പയപ്പാറിലും ,മുത്തോലിയിലും മെഡിക്കൽ ക്യാമ്പുകളെ ബിജെപി സംഘടിപ്പിച്ചിരിക്കുന്നത് .
ജൻ ഔഷധ കേന്ദ്രങ്ങൾ വഴി ജീവൻ രക്ഷാ മരുന്നുകൾ പകുതി വിലയ്ക്ക് വരെ ലഭ്യമാക്കുന്ന പരിപാടികൾ ജനപ്രിയമായി കഴിഞ്ഞു .ഇന്ന് ഇന്ത്യ രാജ്യത്തിൻറെ പ്രധാനമന്ത്രി ഒരു വാക്ക് പറഞ്ഞാൽ ലോക നേതാക്കൾ കാത് കൊടുക്കുന്ന അവസ്ഥവരെ എത്തിച്ചേരുമ്പോൾ നരേന്ദ്ര മോദിജിയുടെ കാര്യങ്ങൾക്കു ശക്തിപകരാനാണ് ഇത്തരം ജനസേവന പരിപാടികൾ ബിജെപി നടത്തുന്നതെന്ന് ലിജിൻലാൽ അഭിപ്രായപ്പെട്ടു .
ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിൻലാൽ ;നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ അനീഷ് ജി ;ബിനീഷ് ചൂണ്ടച്ചേരി (ജില്ലാ ഉപാധ്യക്ഷൻ) ജിഷ മരിയ ജോസ് (സ്മിത ആശുപത്രി ) മുരളീധരൻ പി.ആർ (മണ്ഡലം ജനറൽ സെക്രട്ടറി) , ഹരിപ്രസാദ് വി എസ് , സെക്രട്ടറി ജാനകി ബാലികാശ്രമം, ജയകുമാർ സി (മണ്ഡലം ഉപാദ്ധ്യക്ഷൻ) അജി കെ എസ് (സംസ്ഥാന കൗൺസിൽ അംഗം) മിനിമോൾ അനിൽകുമാർ (വലവൂർ ഏരിയാ പ്രസിഡണ്ട്) അനൂപ് ജി (ഏരിയാ ജനറൽ സെക്രട്ടറി) മൈക്കിൾ ഓടയ്ക്കൽ (മണ്ഡലം ട്രഷറർ)ജയൻ കരുണാകരൻ (കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട്)പ്രശാന്ത് നന്ദകുമാർ എന്നിവർ പ്രസംഗിച്ചു .















