സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധന. ഏകദേശം 10 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രവര്‍ത്തന വരുമാനത്തിന്റെ കണക്ക് കേന്ദ്ര ടെലികോം മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ പുറത്ത് വിട്ടു. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനം 4,418 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,017 കോടി രൂപയായിരുന്നു. ഒരു വര്‍ഷത്തിനിടെ 401 കോടി രൂപയുടെ വര്‍ധനയാണ് ബിഎസ്എന്‍എല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്റര്‍പ്രൈസ് ബിസിനസ് വിഭാഗവും മൊബൈല്‍ സേവന വിഭാഗവും മികച്ച വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.















