പാലാ: നവംബർ 14-ന് തലശ്ശേരി അതിരൂപതയിൽ വെച്ച് നടന്ന ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാനതല മിഷൻ കലോത്സവത്തിൽ കലാമത്സരത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി പാലാ രൂപത തിളക്കമാർന്ന നേട്ടം സ്വന്തമാക്കി. സാഹിത്യ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും രൂപത നേടിയിരുന്നു.
സംസ്ഥാന തലത്തിൽ രൂപതയ്ക്ക് അഭിമാനകരമായ ഈ വിജയം സമ്മാനിച്ച എല്ലാവരെയും പാലാ രൂപത മിഷൻ ലീഗ് ഡയറക്ടർ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലും രൂപത ഭാരവാഹികളും ഹൃദയപൂർവ്വം അഭിനന്ദിച്ചു. കലോത്സവത്തിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച
ശാഖ, മേഖല, രൂപത തലങ്ങളിലുള്ള എല്ലാ ഭാരവാഹികളെയും പ്രവർത്തകരെയും, മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളെയും, അവരെ പരിശീലിപ്പിച്ച അധ്യാപകരെയും, പിന്തുണ നൽകിയ മാതാപിതാക്കളെയും ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു.















