പാലാ: സെന്റ് തോമസ് കോളേജ് പാലാ (ഓട്ടോണമസ്) ആതിഥേയത്വം വഹിക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് ഫൈനലിൽ പ്രവേശിച്ചു. .
വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് നടക്കുന്ന പുരുഷ വിഭാഗം രണ്ടാം സെമി ഫൈനലിൽ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ നേരിടും. തുടർന്ന് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് നടക്കുന്ന വനിതാ വിഭാഗം രണ്ടാം സെമി ഫൈനലിൽ പാലാ അൽഫോൻസാ കോളേജ്, ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജുമായി ഏറ്റുമുട്ടും.
ബുധനാഴ്ച നടന്ന രണ്ടാം സെമിഫൈനലിൽ അഞ്ച് സെറ്റുകൾ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് പാലാ ഫൈനൽ ബർത്ത് ഉറപ്പിച്ചത് (സ്കോർ: 25-14, 18-25, 23-25, 25-12, 15-9). നേരത്തെ നടന്ന മത്സരത്തിൽ ചേളന്നൂർ ശ്രീനാരായണ കോളേജിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി (സ്കോർ: 25-22, 20-25, 28-26, 25-20) ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലിയും സെമിയിൽ കടന്നിരുന്നു















