പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം രണ്ടാം സെമിഫൈനൽ മത്സരം ഇന്ന് (വ്യാഴാഴ്ച) നടക്കും. പാലാ സെന്റ് തോമസ് കോളേജിലെ ഇന്റഗ്രേറ്റഡ് സ്‌പോർട്‌സ് കോംപ്ലക്‌സ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.00
മണിക്കാണ് പോരാട്ടം. ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലിയും ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയുമാണ് കലാശപ്പോരാട്ടത്തിലെ രണ്ടാമത്തെ ടിക്കറ്റിനായി പരസ്പരം ഏറ്റുമുട്ടുന്നത്.















