ലോഗോസ് ക്വിസ് സിൽവർ ജുബിലീ പ്രമാണിച്ചു ആരംഭിച്ചSCRIPTURA ബൈബിൾ കയ്യെഴുത്തു പ്രതി തയ്യാറാക്കൽ മത്സരത്തിൽ പങ്കെടുത്തവർ തയ്യാറാക്കിയ ബൈബിളുകൾ ഒരു മുറി മുഴുവൻ നിറച്ച് പാലാ രൂപതാ ബൈബിൾ അപ്പസ്തോലേറ്റ്.
400 ഇൽ പരം ആളുകൾ ആണ് ബൈബിൾ പകർത്തി എഴുതുന്നത്. 175ഇൽ പരം ആളുകൾ എഴുതി പൂർത്തിയാക്കി രൂപതാ കേന്ദ്രത്തിൽ സമർപ്പിച്ചു. വ്യത്യസ്ത നിയോഗങ്ങൾ വച്ച് ആളുകൾ തയ്യാറാക്കിയ ബൈബിളുകൾ മൂല്യനിർണയത്തിന് ശേഷം തിരികെ നൽകുമെന്ന് ഡയറക്ടർ ഫാ. പോൾ കുന്നുംപുറത്ത് അറിയിച്ചു.















