ടെലിവിഷനും റേഡിയോയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ച ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പ്രഖ്യാപന തിരുക്കർമത്തില്‍ വിതരണം ചെയ്യാനുള്ള ജപമാലയുടെ നിര്‍മ്മാണവുമായി
സന്യാസിനികള്‍. മുക്കാല്‍ ലക്ഷത്തോളം ജപമാലകളാണ് വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള സന്യാസിനികള്‍ തയാറാക്കുന്നത്. സെപ്റ്റംബർ 24-ന് നടക്കുന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപന തിരുക്കർമങ്ങളിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് ജപമാലകൾ വിതരണം ചെയ്യാനാണ് പദ്ധതി.















