ഏറ്റുമാനൂർ: ഭീം മിഷന്റെ നേതൃത്വത്തിലുള്ള സെന്റർ ഫോർ ബജറ്റ് അനാലിസിസ് സോഷ്യൽ എംപവർമെന്റ്ന്റെ നേതൃത്വത്തിൽ (സി- ബേസ് ) സെമിനാർ നടന്നു.ഏറ്റുമാനൂർ പ്രസ്സ് ക്ലബ് ഹാളിൽ നടന്ന സെമിനാർ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു.കേരള
സർക്കാർ അവതരിപ്പിച്ച ധവള പത്രത്തെക്കുറിച്ചും, കേരള ബഡ്ജറ്റിനെ സംബന്ധിച്ചും, പട്ടിക വർഗ്ഗ വിനിയോഗത്തെ സംബന്ധിച്ചും, പട്ടിക പിന്നോക്ക മേഖലയിലെ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും അഡ്വക്കേറ്റ് കെ. സജി ചേരമൻ സെമിനാറിൽ വിഷയം അവതരിപ്പിച്ചു. ഭീം മിഷൻ ചെയർമാൻ
മുണ്ടക്കയം ദിവാകരൻ, കോർ കമ്മിറ്റി അംഗം സാബു പതിക്കൻ, നാൽപ്പാത്തിമല രാജൻ, ഒ .കെ .സാബു,സിജി മണി, ലൈല, ബേബി ഏറ്റുമാനൂർ, തമ്പി പടിഞ്ഞാറേമാലി, എന്നിവർ സംസാരിച്ചു.















