പാലാ: ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, തക്കല എന്നീ നാല് രൂപതകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർ എപ്പാർക്കിയൽ മീറ്റിംഗിന് (Inter Eparchial Meeting) പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കമായി.
തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സമ്മേളനം ആരംഭിച്ചത്. ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടുനിൽക്കുന്ന യോഗത്തിൽ നാല് രൂപതകളിലെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ചുമതല വഹിക്കുന്ന വൈദികർ പങ്കെടുക്കുന്നുണ്ട്. രൂപതകളുടെ സംയുക്ത പ്രവർത്തനങ്ങളും അജപാലന ദൗത്യങ്ങളും കൂടുതൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത്.















