ചങ്ങനാശ്ശേരി അതിരൂപതയുടെയും കാഞ്ഞിരപ്പള്ളി, പാലാ, തക്കല രൂപതകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്റർ എപ്പാർക്കിയൽ മീറ്റിംഗ് (Inter-Eparchial Meeting) പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു.
രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെയാണ് യോഗനടപടികൾക്ക് തുടക്കമായത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതമാശംസിച്ചു. ഫാ. ജോർജ് പുതുമനമൂഴിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ എന്നിവർ യോഗത്തിൽ സന്ദേശം നൽകി.
ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ-പൊതുവിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങൾ, വൈദികരുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി വിധി, എഫ്.സി.ആർ.എ (FCRA) വിഷയങ്ങൾ, സി.ബി.എസ്.ഇ മതപഠന പാഠപുസ്തകങ്ങളുടെ തയ്യാറെടുപ്പ്, ലേബർ കോഡ് വിഷയങ്ങൾ, ജാതി സെൻസസും സമുദായ സംബന്ധമായ വിഷയങ്ങളും, ദീപിക പ്രചാരണം തുടങ്ങിയ സുപ്രധാന അജണ്ടകളാണ് ചർച്ച ചെയ്യുന്നത്.
വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്നവർ:
- ഉന്നത വിദ്യാഭ്യാസ വിഷയങ്ങൾ: റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ
- പൊതുവിദ്യാഭ്യാസ വിഷയങ്ങൾ: റവ. ഫാ. ഡൊമിനിക് ആയിലൂപറമ്പിൽ
- മദ്രാസ് ഹൈക്കോടതി വിധി ചർച്ച: റവ. ഡോ. ജോസഫ് കടുപ്പിൽ
- FCRA വിഷയങ്ങൾ: വെരി റവ. ഫാ. ബോബി മണ്ണംപ്ലാക്കൽ
- CBSE മതപഠന പാഠപുസ്തകങ്ങൾ: വെരി റവ. ഡോ. സ്കറിയ കന്യാകോണിൽ
- ലേബർ കോഡ് വിഷയങ്ങൾ: വെരി റവ. ഫാ. ഫിലിപ്പ് തടത്തിൽ
- ജാതി സെൻസസും സമുദായ വിഷയങ്ങളും: റവ. ഫാ. ജെയിംസ് കൊക്കാവയലിൽ
- ദീപിക പ്രചാരണം: റവ. ഫാ. ജോർജ് മാന്തുരുത്തിൽ















