രാഷ്ട്രപതി ഭവനിലെ എഡ്വിൻ ലൂട്ടിയൻസിന്റെ പ്രതിമ മാറ്റി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായ സി. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലൂടെ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ അടിമത്തത്തിന്റെ അടയാളങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് വാസ്തുശില്പിയായ എഡ്വിൻ ലൂട്ടിയൻസിന്റെ പ്രതിമ മാറ്റാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിൽ ഇന്ന് ‘രാജാജി ഉത്സവം’ സംഘടിപ്പിച്ചു. ഈ ചടങ്ങിൽ സി. രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതി ഭവന്റെ സെൻട്രൽ കോർട്ട് യാർഡിൽ അനാച്ഛാദനം ചെയ്തു.












