വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സ്ഥലം ഏറ്റെടുക്കലിന് ഉൾപ്പെടെയാണ് ഈ തുക നൽകുന്നത്.
വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെയും അനുബന്ധ വികസന പ്രവർത്തനങ്ങൾക്കുമായാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള റോഡ്, റെയിൽ സൗകര്യങ്ങൾക്കും സ്ഥലമേറ്റെടുക്കലുകൾക്കും വേണ്ടിയാണ് തുകയെന്ന് ധനമന്ത്രി പറഞ്ഞു.












