കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം പൂർവ്വസ്ഥിയിലായെന്ന് അധികൃതർ. സൂപ്പർ ക്രോസ്സ് ലീഗ് അധികൃതർ സ്റ്റേഡിയം പണി പൂർത്തിയാക്കി മടക്കി നൽകി. കേരളാ ഫുട്ബോൾ അസോസിയേഷൻ അധികൃതർ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തും.
കോർപ്പറേഷൻ എഞ്ചിനിയറിങ്ങ് വിഭാഗവും പരിശോധിക്കും. സ്റ്റേഡിയത്തിലെ പുല്ല് കരിഞ്ഞുണങ്ങുകയും പൈപ്പുകൾ പൊട്ടുകയും ചെയ്തിരുന്നു.സൂപ്പർ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങൾക്ക് മൈതാനം വിട്ട് വിട്ട നൽകിയത് കോർപ്പറേഷൻ വെട്ടിലായിരുന്നു.
മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയെന്ന പരാതിയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെ വിളിപ്പിച്ച് സ്റ്റേഡിയം പരിശോധിച്ചപ്പോൾ വലിയ തകർച്ചയുണ്ടായെന്ന് കണ്ടെത്തൽ.












