പാലാ: നഗരസഭയിലെ 20-ാം വാർഡിൽ ആർ.വി പാർക്കിന് സമീപമുള്ള സർക്കാർ റവന്യൂ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കയ്യേറി കെട്ടിടം നിർമ്മിച്ചതായി പരാതി. ഏറ്റുമാനൂർ – പൂഞ്ഞാർ സ്റ്റേറ്റ് ഹൈവേയെയും പാലാ റിവർ വ്യൂ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന നടപ്പുവഴി
തടസ്സപ്പെടുത്തിയാണ് നിർമ്മാണം നടന്നിരിക്കുന്നത്. കേരള കോൺഗ്രസിന്റെ മുൻ ഭരണസമിതിയുടെ സഹായത്തോടെയും നഗരസഭാ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയുമാണ് ഈ കയ്യേറ്റം നടന്നതെന്ന് പരാതിയിൽ പറയുന്നു.
രണ്ട് ബസ് സ്റ്റോപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പതിനായിരക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്നതുമായ പ്രധാന പാതയാണ് കയ്യേറ്റം മൂലം ഇല്ലാതായിരിക്കുന്നത്. ഈ വിഷയത്തിലെ ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവിടുന്നതിനായി അജി മാർക്കോസ് പുത്തൻപുരക്കൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.














