പാലാ: കാൻസർ ചികിത്സാ രംഗത്ത് കൂടുതൽ അത്യാധുനിക സൗകര്യങ്ങളുമായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ. പുതുതായി സജ്ജീകരിച്ച റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ആശീർവാദവും സ്വിച്ച് ഓൺ കർമ്മവും നാളെ (വ്യാഴാഴ്ച) നടക്കും.
ഉച്ചകഴിഞ്ഞ് 3.30-ന് നടക്കുന്ന ചടങ്ങിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് യൂണിറ്റിന്റെ ആശീർവാദ കർമ്മം നിർവ്വഹിക്കും. റേഡിയേഷൻ ചികിത്സാ വിഭാഗത്തിലെ ഈ പുതിയ മുന്നേറ്റം കാൻസർ രോഗികൾക്ക് കൂടുതൽ കൃത്യതയാർന്നതും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കാൻ സഹായിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.












