അൽഫോൻസാഗിരി : 2025-26 പ്രവർത്തനവർഷത്തെ കർമ്മരേഖ പാലാ രൂപത എസ്. എം. വൈ. എം ഡയറക്ടർ ഫാ. മാണി കൊഴുപ്പൻക്കുറ്റി പ്രകാശനം ചെയ്തു. എസ്.എം.വൈ.എം കൊഴുവനാൽ ഫൊറോനയുടെ ഉദ്ഘാടന വേളയിലാണ് പുതിയ പദ്ധതികൾ പങ്കുവെച്ചത്.
എസ്. എം.വൈ.എം അൽഫോൻസാഗിരി യൂണിറ്റിലെ മുൻ വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമായി പാലാ രൂപതയിലെ എ കാറ്റഗറിയിലെ ബെസ്റ്റ് എസ്. എം. വൈ. എം യൂണിറ്റായി അൽഫോൻസാഗിരി യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. ഇവരുടെ ചരിത്ര നേട്ടം ഏവരെയും അമ്പരിപ്പിക്കുന്നതാണെന്ന് എസ്. എം. വൈ .എം രൂപത ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റി പറയുകയുണ്ടായി.
പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് ഈ വർഷത്തിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന വിശ്വാസം ഇതോടൊപ്പം പ്രതിഫലിക്കുന്നുണ്ട്.













