ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ സ്പതതിയുടെ നിറവിൽ ചെമ്മലമറ്റം -12 ശ്ലീഹൻമാരുടെ പള്ളിയുടെ വികാരിയും പാലാ രൂപതയിലെ മുതിർന്ന വൈദികരിൽ ഒരാളുമായ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ സ്പ്തതിയുടെ നിറവിൽ 70- ഇന്മദിനം ലളിതമായ ചടങ്ങോടെ ഇടവക സമൂഹം ആഘോഷിച്ചു ചേർപ്പുങ്കൽ ഇടവകാംഗമായ കൊല്ലംപറമ്പിൽ അച്ഛൻ പാലാ രൂപതയിലെ പ്രമുഖനായ ഒരു വൈദികനാണ് പാലാ കത്തിഡ്രൽ- കടു തുരുത്തി ഫോറോനോ
ദേവാലയം എന്നിവിടങ്ങളിൽ സുത്യർഹമായ അജപാലാന ശിശ്രുഷകൾക്ക് ശേഷമാണ് അദ്ദേഹം ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിലെ ഇടയനായി നിയമതനാകുന്നത് കഴിഞ്ഞ മുന്ന് വർഷം ഇടവകയുടെ ഉയർച്ചക്കും പുരോഗതിക്കും വേണ്ടി അദ്ദേഹം ചെയ്തു കൊണ്ടിരുന്ന സേവനങ്ങൾ എത്രയോ പ്രശസ്ഥമാണ് മനോഹരമായ ദേവാലായ പരിസരം ചെടികളാൽ മനോഹരമാക്കി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൂർത്വം നല്കി പൂർത്തികരിച്ചു കുടുംബകൂട്ടായ്മകൾ സജീവമാക്കി വിശുദ്ധരുടെ തിരുനാളുകൾ ഭംഗിയായി ആഘോഷിച്ചു ഇടവകയിലെ കുടുംബങ്ങളുടെ ക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്കി കഴിഞ്ഞ ക്രിസ്മസ് നാളിൽ ആയിരങ്ങളെ അണിനിരത്തി ചെമ്മലമറ്റത്തു നിന്നും പിണ്ണാക്കനാട് ടൗണിലേക്ക് നടന്ന തിരുപിറവിയുടെ സന്ദേശറാലി എറേ ശ്രദ്ധ നേടി ഇടവകയിലെ ഭക്തസംഘടനകളെ ഒരുമയോടെ മുന്നോട്ട് നയിക്കുന്നു നിരവധി കാരുണ്യ പ്രവർത്തനങ്ങൾ സംഘടനകൾവഴി നടത്തുന്നു
പാലാ രൂപതയിലെ ഏറ്റവും പ്രശസ്ഥമായ ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൻ്റെ മാനേജർ എന്ന നിലയിൽ സ്കൂളിന് നല്കുന്ന സംഭവാനകൾ വിലപ്പെട്ടതാണ് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കലാലായം ദേശീയ സംസ്ഥാനതലത്തിൽ അംഗികാരങ്ങൾ വാരി കൂട്ടുമ്പോൾ മാനേജർ എന്ന നിലയിൽ കൊല്ലംപറമ്പിൽ അച്ഛൻ ഈ കലാലായത്തിന് നല്കുന്ന സംഭവാനകൾ അത്രമാത്രം വിലപ്പെട്ടതാണ് തൻ്റെ കൂടെയുള്ള കൊച്ചച്ചൻ മാരെ ഇത്രയേറേ കരുതലോടെ വളർത്തുന്ന അവരുടെ കഴിവുകളെ പ്രാൽസാഹിപ്പിക്കുന്ന ഒരു വികാരിച്ചൻ ഉണ്ടെങ്കിൽ അത് കൊല്ലംപറമ്പിൽ അച്ഛനാണ് കണ്ടുമുട്ടുന്നവർ സ്നേഹത്തോടെ ദേവസ്യാച്ചൻ എന്ന് വിളിക്കാൻ സ്വാതന്തര്യമുള്ള എല്ലാവരെയും ഒരുപോലെ കാണുന്ന ആധ്യാൽമികതയും വികസനങ്ങളും മുന്നിൽ കണ്ട് ഞങ്ങൾക്ക് മുമ്പേ നടക്കുന്ന ഞങ്ങളുടെ വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അച്ചന് സ്പതതിയുടെ – 70 ജന്മദിനത്തിൻ്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു














