വെള്ളികുളം:വെള്ളികുളം നാടിന് പുതുമ സമ്മാനിച്ചു കൊണ്ട് ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർണിവൽ ആഘോഷ പരിപാടിക്ക് പ്രൗഢോജ്വലമായ സമാപനം.കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ നെടു കല്ലുങ്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.വികാരി ഫാ. സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ സി.എം.സി; അൽഫോൻസാ ചിറ്റേത്ത് , ആൽബിൻ സാജൻ തോട്ടപ്പള്ളിൽ, സിനിമോള്‍ ജിജി വളയത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിച്ചവർക്ക് അവാർഡുകൾ നൽകി ആദരിച്ചു.എം ജി യൂണിവേഴ്സിറ്റി എം .എ മലയാളം റാങ്ക് ജേതാവ് ആൽബിൻ സാജൻ തോട്ടപ്പള്ളിൽ, ബൈബിൾ പകർത്തിയെഴുത്ത് മത്സരത്തിൽപങ്കെടുത്തവർക്കും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ യഥാക്രമം
ജിജിമോൻ വളയത്തിൽ,സെലിൻ മാത്യു പുത്തൻപുരക്കൽ, ജൂലിറ്റ് ജയ്സൺ വാഴയിൽ,ലോഗോസ് ക്വിസ് മത്സരത്തിൽ ഉന്നത വിജയം നേടിയവർ,മികച്ച അൾത്താര ബാലകനായി തെരഞ്ഞെടുക്കപ്പെട്ട ആൽബിൻ സാജൻ ആനക്കുഴിയിൽ, മികച്ച അൾത്താര ബാലികയായ ജിയാ.ജി .എലിസബത്ത് വളയത്തിൽ എന്നിവർക്ക് സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്തു.
ഭക്ഷ്യ വിതരണ സ്റ്റാളുകൾ,ഗെയിംസ്, കലാപരിപാടികൾ, ഗാനമേള, സമ്മാന കൂപ്പൺ നറുക്കെടുപ്പ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കാർണിവൽ ആഘോഷ പരിപാടിക്ക് നിറം പകർന്നു.എല്ലാ മതസ്ഥരായ ആളുകളെയും ഒരുമിച്ചു കൂട്ടുന്നതിനും കൂട്ടായ്മയിൽ ശക്തീകരിക്കുന്നതിനും വെള്ളികുളത്തിന്റെ ചരിത്ര താളുകളിൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു മഹാസംഭവത്തിനായിരുന്നു നാട് സാക്ഷ്യം വഹിച്ചത്.സണ്ണി ജോസഫ് കണിയാം കണ്ടത്തിൽ ചാക്കോച്ചൻ കാലാപറമ്പിൽ ഷാജി ചൂണ്ടിയാനിപ്പുറത്ത്,സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി; ജെസ്സി ഇഞ്ചയിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.












