പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭ ആസ്ഥാനത്ത് എത്തി. സീറോ മലബാർ സഭ ആസ്ഥാനത്ത് ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവ് എത്തിയത്.
മേജർ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. സിനഡ് നടക്കുന്നതിനിടെയാണ് നിർണായകയോഗം നടന്നത്. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു.
സഭാ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവ്വമാണ്.












