നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങി കോൺഗ്രസ്. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഉടൻ ആരംഭിക്കും.
മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളുമായാണ് സീറ്റ് വിഭജന ചർച്ച നടത്തുന്നത്. കഴിഞ്ഞതവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടേക്കും.
ചില സീറ്റുകൾ വെച്ചു മാറണമെന്ന് ആർഎസ്പി ഉൾപ്പെടെയുള്ള പാർട്ടികളും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ എല്ലാം ചർച്ചയിലൂടെ പരിഹാരം കണ്ടെത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. നിശ്ചയദാർഢ്യവും കഠിനാധ്വാനവും ആത്മ വിശ്വാസമാക്കി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് ലക്ഷ്യ 2026 നേതൃസംഗമത്തിലെ തീരുമാനം. യുഡിഎഫ് വെറും ഒരു മുന്നണിയല്ല,അധികാരം പിടിക്കാൻ പോകുന്ന മുന്നണിയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം.












