കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ താല്‍കാലികമായി ക്ലബ് വിട്ടു. ലോണില്‍ താരം വിദേശ ക്ലബിലേക്ക് ചേക്കേറും.
ആരാധകരെ ഞെട്ടിക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതുവര്‍ഷദിനത്തിലെ പ്രഖ്യാപനം. ഈ സീസണിലെ ശേഷിക്കുന്ന സമയത്തേക്ക് വിദേശ ക്ലബിലേക്കാണ് ലൂണ ലോണില്‍ പോവുക. പരസ്പരധാരണയോടെ താരവും ക്ലബും എടുത്ത തീരുമാനമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ
സമൂഹമാധ്യമപോസ്റ്റ്. ഐഎസ്എല്‍ അനിശ്ചിതത്വമാണ് താരത്തെ ക്ലബ് താല്‍കാലികമായി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.












