പി വി അൻവറിന് നോട്ടീസ് അയച്ച് ഇ ഡി. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം. നേരത്തെ അൻവറിന്റെ സ്ഥാപനങ്ങളിൽ അടക്കം ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു. ബിനാമി ഇടപാടിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നു ഇ ഡി വ്യക്തമാക്കി.












