വയനാട് ദുരന്ത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച 100 വീട് 2026 ജനുവരി 10 നകം തറക്കല്ലിടുമെന്ന് ടി സിദ്ദിഖ് എംഎൽഎ. കള്ള പ്രചരണം വിലപ്പോവില്ല. ഞങ്ങളുടെ ആഗ്രഹമായിരുന്നു കോൺഗ്രസിന്റെ ജന്മദിനമായ ഡിസംബർ 28ന് വീടുകളുടെ തറക്കല്ലിടൽ
നടക്കണമെന്ന്. എന്ന് നടക്കും എന്നുള്ളതല്ല പറഞ്ഞതെന്നും സിദ്ദിഖ് ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.കോൺഗ്രസ് പദ്ധതിയിൽ നിന്ന് ഒരു ഇഞ്ച് പുറകോട്ടില്ല. സിഐഎഎം സൈബർ ഹാൻഡിലുകൾ നടത്തുന്ന കള്ള പ്രചാരണം വിലപ്പോവില്ല.
ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്. അതിന്റെ ഭാഗമാണ് കോൺഗ്രസ്. ഇത് പൂർത്തിയാക്കാനുള്ളത് ചെറിയ കാലയളവാണ്. 10 ഏക്കർ ഭൂമിയാണ് ഞങ്ങൾ വാങ്ങിയത്. അതിന്റെ പ്രവർത്തണം ഉടൻ തുടങ്ങും.












