റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ തന്നെ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി ഫ്ലോറിഡയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ചർച്ചയിൽ പുരോഗതിയുണ്ടെന്ന് സെലൻസ്‌കിയും പ്രതികരിച്ചു. പുതുക്കിയ 20 ഇന പദ്ധതിയിൽ 90 ശതമാനത്തിലും ധാരണയായെന്ന് സെലൻസ്കി പറഞ്ഞു. യുക്രെയ്നുള്ള അമേരിക്കയുടെ സുരക്ഷാ ഗ്യാരണ്ടിയുടെ കാര്യത്തിൽ 95 ശതമാനം ധാരണയിലെത്തിയെന്ന് ട്രംപ് അറിയിച്ചു.
കഠിനമായ ചില സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുണ്ടെന്നും ഡോൺബാസ് സ്വതന്ത്ര വ്യാപാര മേഖലയാക്കുന്ന കാര്യത്തിൽ ധാരണയിലെത്താനായില്ലെന്നും ട്രംപ് വ്യക്തമാക്കി.












