പെരിങ്ങുളം: നൂറു വർഷത്തെ അറിവിൻ്റെ വെളിച്ചം ആഘോഷിക്കുന്ന പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം ആവേശമായി. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ വിവിധ ബാച്ചുകളിലെ നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥികളും വിരമിച്ച അധ്യാപകരും പങ്കെടുത്തു.
പൂർവ വിദ്യാർത്ഥിയും ഗോവ അഡീഷണൽ ടാക്സ് കമ്മീഷണറുമായ ശ്രീ. ജ്യോതിഷ് മോഹൻ IRS സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും കുട്ടിക്കാനം മരിയൻ കോളേജിന്റെ മുൻ പ്രിൻസിപ്പാളുമായ റവ. ഡോ. ഫാ. ജോർജ് അമ്പഴത്തുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൗത്ത് ആഫ്രിക്കയിലെ യു.എൻ ഹെഡ് ശ്രീ. ഫ്രാൻസിസ് സ്കറിയ പാലക്കീൽ(പൂർവവിദ്യാർഥി ) മുഖ്യപ്രഭാഷണം നടത്തി.
സ്കൂളിന്റെ നൂറാം വാർഷിക വേളയിൽ പഴയകാല സുഹൃത്തുക്കളെയും ഗുരുക്കന്മാരെയും വീണ്ടും കാണാൻ കഴിഞ്ഞത് പങ്കെടുത്തവർക്ക് വൈകാരിക അനുഭവമായി മാറി. പരിപാടിയുടെ ഭാഗമായി റിട്ടയേർഡ് അധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു.
ഹെഡ്മാസ്റ്റർ ശ്രീ. ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു. പൂർവ്വവിദ്യാർത്ഥികളായ റിട്ടയേർഡ് DFO ശ്രീ. ഷാൻട്രി ടോം കോനൂർ,
ഡി.വൈ.എസ്.പി ഷാജു ജോസ് ഐക്കരപ്പറമ്പിൽ, ഡി.വൈ.എസ്.പി സിബി ടോം കോനൂർ, അരുവിത്തുറ സെന്റ് ജോർജ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ഡോ മേരി ജോസഫ്, ശ്രീമതി ബിൻസി മാർട്ടിൻ (വാർഡ് മെമ്പർ), ശ്രീ. ബിജു സി. കടപ്രയിൽ (പി.ടി.എ പ്രസിഡൻ്റ് ) പൂർവ വിദ്യാർത്ഥിയും മുൻ ഹെഡ്മാസ്റ്റർ പ്രതിനിധി ശ്രീ. ടോം ജോസ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പൂർവ്വ വിദ്യാർത്ഥി ദിവ്യാമോൾ ജോർജിന്റെ നാദവിസ്മയവും പരിപാടിക്ക് മാറ്റുകൂട്ടി.
സ്കൂൾ ഓർമ്മകൾ പങ്കുവെച്ച ‘ഓർമ്മകളിലൂടെ’ എന്ന സെക്ഷനും സ്നേഹവിരുന്നും സംഗമത്തിന്റെ പ്രധാന ഭാഗങ്ങളായിരുന്നു. സീനിയർ അസിസ്റ്റന്റ് ഡോ. അനിറ്റ ജോസ് നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു.












