പൗരത്വ രേഖയായി കണക്കാക്കിയുളള നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് നേറ്റിവിറ്റി കാര്‍ഡുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.
എന്നാല്‍ അപേക്ഷയില്‍ അന്വേഷണം കൂടാതെ നേറ്റിവിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനോട് റവന്യു വകുപ്പ് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. കാര്‍ഡിന് നിയമപരമായ പിന്‍ബലം നല്‍കുന്നതിനുളള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും












