തൃശ്ശൂര്‍ മേയര്‍സ്ഥാനം വിറ്റെന്നായിരുന്നു തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണം. തൃശ്ശൂര്‍ കോപ്പറേഷന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗം ലാലി ജെയിംസാണ് കഴിഞ്ഞ ദിവസം ഡി സി സി അധ്യക്ഷനെതിരെ കോഴ
ആരോപണവുമായി രംഗത്തെത്തിയത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ലാലി ജെയിംസിനെ അവസാന നിമിഷം അവഗണിച്ചെന്നും, പണം നല്‍കിയതോടെയാണ് ഡോ നിജിയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നുമായിരുന്നു ആരോപണം.
പരസ്യമായി കോണ്‍ഗ്രസ്സ നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയ ലാലി ജെയിംസിനെ രാത്രിയോടെ കോണ്‍ഗ്രസ് പുറത്താക്കി.












