spot_img

പ്രഭാത വാർത്തകൾ 2025 നവംബർ 18

spot_img

Date:

വാർത്തകൾ

🗞️👉 സിപിഐയിൽ നിന്ന് രാജിവെച്ച ബീനാ മുരളിയെ പാർട്ടി പുറത്താക്കി

സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത് സ്വതന്ത്രയായി മത്സരിക്കാനുള്ള ബീനാ മുരളിയുടെ നീക്കത്തിനെ തുടർന്നാണ് നടപടി. ജനതാദൾ എസിന് കൃഷ്ണാപുരം സീറ്റ് നൽകിയിരുന്നു. ഇതോടെ ബീന മുരളിക്ക് അവസരം നിഷേധിക്കപ്പെട്ടു. തുടർന്ന് കഴിഞ്ഞദിവസം സ്വന്തം നിലയ്ക്ക് പ്രചാരണത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെയാണ് പാർട്ടി പുറത്താക്കൽ നടപടിയിലേക്ക് എത്തിയത്.

🗞️👉 കോഴിക്കോട്ടെ UDF മേയർ സ്ഥാനാർഥി വി എം വിനുവിന് വോട്ടില്ല; കോടതിയെ സമീപിക്കാൻ നീക്കം

തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫിന് തിരിച്ചടി. കോർപറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വിഎം വിനുവിന് വോട്ടില്ല. പുതുക്കിയ പട്ടികയിലാണ് സംവിധായകനായ വി എം വിനുവിന്റെ പേര് ഇല്ലാത്തത്. വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നതിന്റെ ഉദാഹരമാണിതെന്നും ലിസ്റ്റിൽ നിന്ന് പേര് നീക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും കോൺഗ്രസ് നേത്യത്വം ആരോപിച്ചു.

🗞️👉 ഒരു സ്കൂളിൽ നിന്ന് 85 എഴുത്തുകാർ; ലൈബ്രറി വാരാഘോഷം സംഘടിപ്പിച്ച് പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ

പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ എസ്എപിയിൽ നടന്ന ലൈബ്രറി വാരാഘോഷം ഈ വർഷം അതുല്യമായ ഒരു വിജയകഥയായി. ഒരേയൊരു സ്കൂളിൽ നിന്നുള്ള 85 വിദ്യാർത്ഥി എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനം അതിന്റെ മുഖ്യ ഹൈലൈറ്റായിരുന്നു. Bribooks പ്രസാധകരുടെ സഹായത്തോടെ പ്രസിദ്ധീകരിച്ച വിദ്യാർത്ഥികളുടെ ഈ പുസ്തകങ്ങളിൽ ഫിക്ഷൻ, നോൺ-ഫിക്ഷൻ, ഷോർട്ട് സ്റ്റോറീസ്, കവിതകൾ, വ്യക്തിപരമായ അനുഭവക്കുറിപ്പുകൾ തുടങ്ങി വൈവിധ്യമാർന്ന സാഹിത്യശൈലികൾ ഉൾപ്പെടുന്നു.

🗞️👉 പോലീസ് മർദ്ദനം: നിർമ്മാണ തൊഴിലാളിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

തിരുവനന്തപുരത്ത് നിർമ്മാണ തൊഴിലാളിയെ വർക്കല എസ്.ഐ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മർദനമേറ്റ കൊല്ലം ചാത്തന്നൂർ സ്വദേശി സുരേഷിനാണ് തുക നൽകേണ്ടത്. മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഉത്തരവിറക്കിയത്. വർക്കല സ്റ്റേഷൻ എസ്ഐ പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. പിഴ എസ് എയിൽ നിന്ന് സർക്കാർ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 8 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

🗞️👉 വധശിക്ഷാ വിധി രാഷ്ട്രീയ പ്രേരിതം: അന്താരാഷ്ട്ര ട്രിബ്യൂണലിനെ തള്ളിപ്പറഞ്ഞ് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

തനിക്ക് വധശിക്ഷ നൽകിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുൻകൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു.കോടതിയിൽ സ്വയം പ്രതിരോധിക്കാൻ ന്യായമായ അവസരം ലഭിച്ചില്ലെന്നും ഇഷ്ടമുള്ള അഭിഭാഷകരെവെച്ച് വാദിക്കാൻ പോലും സാധിച്ചില്ലെന്നും അവർ പറഞ്ഞു. ലോകത്തിലെ ഒരു യഥാർഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ലെന്നും വിധി തള്ളിക്കളഞ്ഞുകൊണ്ട് ഹസീന പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related