എസ്.എം.വൈ.എം കടനാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ ‘കരുതൽ ‘ എന്ന പേരിൽ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നവംബർ മാസം വസ്ത്ര ശേഖരണം നടത്തുകയുണ്ടായി. കടനാട് ഫൊറോനയിലെ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള യുവജനങ്ങൾ ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.
ശേഖരിച്ച വസ്ത്രങ്ങൾ രാമപുരം കുഞ്ഞച്ചൻ ഭവൻ , പാലാ മരിയസദനം, എന്നീ സ്ഥലങ്ങളിൽ എത്തിച്ചു. വെരി. റവ. ഫാ.ജോസഫ് പാനാമ്പുഴ (ഫൊറോനാവികാരി) ഫൊറോനാ ഡയറക്ടർ റവ. ഫാ.ജോജി അട്ടാങ്ങാട്ടിൽ, എബിൻ തോമസ് കല്ലറക്കൽ(രൂപത സിൻഡിക്കേറ്റ് കൗൺസിലർ),
കുറുമണ്ണ് ഇടവക വികാരി
റവ. ഫാ. തോമസ് മണിയൻചിറ ആന്റൺ ജോസഫ്(ഫൊറോന പ്രസിഡന്റ്) ആനന്ദ് സാജൻ (ഫൊറോനാ ജനറൽ സെക്രട്ടറി),
ക്രിസ്റ്റീന എസ്. (രൂപതാ കൗൺസിലർ) ഡെൽവിൻ സിബി(യൂണിറ്റ് പ്രസിഡന്റ്), ജുബിൻ ജയ്മോൻ, അൽജോ ജോസ്, എന്നിവർ വസ്ത്ര ശേഖരണത്തിന് നേതൃത്വം വഹിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്ക് സഹകരിച്ച എല്ലാ യുവജനങ്ങൾക്കും യൂണിറ്റ് ഡയറക്ടർമാർക്കുംഫൊറോന ഡയറക്ടർ നന്ദി പറഞ്ഞു…












