കോതമംഗലം നെല്ലിക്കുഴിയില്‍ ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിയും ഇടുക്കി മാങ്കുളം സ്വദേശമായ നന്ദന ഹരിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ല എന്ന് പൊലീസ് പറഞ്ഞെങ്കിലും സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കളും കോളജ് അധികൃതരും ആവശ്യപ്പെട്ടു.
ഞായറാഴ്ച രാവിലെ 8.30ഓടുകൂടിയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് & സയന്‍സ് കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറും ഇടുക്കി മാങ്കുളം സ്വദേശിയുമായ നന്ദന ഹരിയാണ് മരിച്ചത്.
അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് എത്തിയ സഹപാഠിയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നന്ദനയെ ആദ്യം കാണുന്നത്. കോളജ് അധികൃതര്‍ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്തെത്തി. സംഭവത്തില്‍ വിശദമായി അന്വേഷണം വേണമെന്നും ഇനി ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും എന്നും നന്ദനയുടെ പിതാവ് ഹരി പറഞ്ഞു.












