2025 നവംബർ 06 വ്യാഴം 1199 തുലാം 20
വാർത്തകൾ
🗞️👉 ആരോഗ്യവകുപ്പിൽ 202 ഡോക്ടർ തസ്തികകൾ: മന്ത്രിസഭാ തീരുമാനം
ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകൾ സൃഷ്ടിക്കും. സംസ്ഥാന മന്ത്രിസഭായോഗത്തിൻേറതാണ് തീരുമാനം. കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളജുകളിലും
പുതിയ തസ്തികകൾ സൃഷ്ടിക്കും. മുന്നോക്ക സമുദായ കമ്മീഷൻ പുനസംഘടിക്കാനും തീരുമാനിച്ചിട്ടുണ്ട്.
🗞️👉 നിയന്ത്രണം വിട്ട കാർ കനാലിൽ വീണു: പിതാവും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു
മകള്‍ക്ക് മരുന്ന് വാങ്ങാന്‍ പോവുകയായിരുന്ന പിതാവും മകളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വെള്ളമില്ലാത്ത കനാലില്‍ വീണു അപകടം. പിതാവും മകളും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അരുണാശ്ശേരി ഭാഗത്ത് ബുധനാഴ്ച വൈകൂന്നേരം 4.30 ഓടെയാണ് അപകടം. അരുണാശ്ശേരി താന്നിനില്‍ക്കുംതടത്തില്‍ സന്തോഷ് (50), മകള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ഥി അല്‍ഫോന്‍സാ എന്നിവരാണ് അപകടത്തില്‍പെട്ടത്. പനി ബാധിച്ച മകളുമായി മരുന്ന് വാങ്ങാന്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് വീഴുകയായിരുന്നു.
🗞️👉 മംഗളൂരു സ്വദേശി നൗഫലിനെ കാസര്‍ഗോഡ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആസൂത്രിതമായ കൊലപാതകമാകാമെന്ന് കര്‍ണാടക പൊലീസ്
മംഗളൂരു സ്വദേശി നൗഫലിനെ കാസര്‍ഗോഡ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്. ട്രെയിന്‍ തട്ടിയുള്ള മരണമെന്ന ഫൊറന്‍സിക് സര്‍ജന്റെ പ്രാഥമിക റിപ്പോര്‍ട്ട് കര്‍ണാടക പൊലിസ് പരിഗണിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. നൗഫലിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ആസൂത്രിതമായ കൊലപാതകമാകാമെന്നും കര്‍ണാടക പൊലീസ് പറയുന്നു.
🗞️👉 ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ടീമിനെ ആദരിച്ച് പ്രധാനമന്ത്രി
ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടീം അംഗങ്ങളുമായി ഔദ്യോഗിക വസതിയിൽ മോദി കൂടിക്കാഴ്ച നടത്തി. തുടർച്ചയായ മൂന്ന് തോൽവികൾ നേരിട്ടതിന് ശേഷവും അസാധാരണമായ മാനസിക ശക്തിയോടെ തിരിച്ചെത്തി ചരിത്രം സൃഷ്ടിച്ച ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ലോകകപ്പിൽ, ടീമിന് തിരിച്ചടികൾ നേരിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ചും മോദി പരാമർശിച്ചു. 2017 ലോകകപ്പിന് ശേഷം ട്രോഫിയില്ലാതെയാണ് ടീം പ്രധാനമന്ത്രിയെ കണ്ടതെന്നും, ഇനിയും കൂടുതൽ തവണ വിജയിച്ച് അദ്ദേഹത്തെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു.
🗞️👉 അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് മുത്തശ്ശി
എറണാകുളം അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മുത്തശ്ശി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് കൊലപാതകമെന്ന് നിഗമനം.
കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും.
🗞️👉 മുരിങ്ങൂരില്‍ വാഹനാപകടം; ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍ മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്‌സണ്‍ (19),അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18) എന്നിവരാണ് മരിച്ചത്. ലോറിക്ക് പിറകില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ദേശീപാത മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ വെച്ച് ആയിരുന്നു അപകടം. ഇവരുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
🗞️👉 ട്രംപിന്‍റെ തീരുവ യുദ്ധം അമേരിക്കൻ സുപ്രീം കോടതിയിൽ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നിർണായകം
തീരുവ പ്രഖ്യാപനത്തിൽ നിർണായക നിരീക്ഷണവുമായി അമേരിക്കൻ സുപ്രീംകോടതി. അധിക തീരുവ ഏർപ്പെടുത്തുന്നതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം അമിതമായി ഉപയോഗിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സുപ്രീംകോടതി. നേരത്തെ ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് കീഴ്‌കോടതി വിധിച്ചിരുന്നു.
🗞️👉












