spot_img

അനുദിന വിശുദ്ധർ – കുരിശിന്റെ വിശുദ്ധ പോൾ

spot_img

Date:

ക്രിസ്തുവിന്റെ പീഡാസഹനത്തോടുള്ള അഗാധമായ ഭക്തിയാൽ, പാഷനിസ്റ്റ് സന്യാസ സമൂഹം സ്ഥാപിച്ച വിശുദ്ധനാണ് കുരിശിന്റെ പോൾ (Saint Paul of the Cross). 1694 ജനുവരി 3-ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡയിലാണ് അദ്ദേഹം ജനിച്ചത്. നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു അദ്ദേഹത്തിൻ്റെ ബാല്യ-കൗമാര കാലം. ഒരു സന്യാസ സമൂഹം സ്ഥാപിക്കാനുള്ള തീവ്രമായ പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ഏതാനും കൂട്ടുകാരുമായി സന്യസ്ത വസ്ത്രം ധരിച്ച് ജീവിച്ചു.

അലക്സാണ്ട്രിയായിലെ മെത്രാനായ ഗാസ്റ്റിനാരയോട് ആലോചിച്ച ശേഷം, യേശുവിൻ്റെ പീഡാസഹനത്തോടുള്ള ആദരവിനായി ഒരു സന്യാസ സമൂഹം സ്ഥാപിക്കണമെന്നാണ് ദൈവം തന്നിൽനിന്ന് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1720 നവംബർ 22-ന്, താൻ ദർശനത്തിൽ കണ്ടതുപോലെയുള്ള സന്യാസ വസ്ത്രം (ഇന്നത്തെ പാഷനിസ്റ്റ് സന്യാസിമാർ ധരിക്കുന്നത്) മെത്രാൻ അദ്ദേഹത്തെ ധരിപ്പിച്ചു. അതോടെ, തൻ്റെ പുതിയ സന്യാസ സമൂഹത്തിനായുള്ള നിയമങ്ങൾ തയ്യാറാക്കുന്നതിൽ അദ്ദേഹം മുഴുകി. സഭയുടെ അംഗീകാരത്തിനായി 1721-ൽ റോമിൽ പോയെങ്കിലും ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടു.

ഒടുവിൽ, 1741-ലും 1746-ലുമായി ബെനഡിക്ട് പതിനാലാമൻ മാർപാപ്പ വിശുദ്ധൻ്റെ സന്യാസ സമൂഹത്തിൻ്റെ നിയമങ്ങൾക്ക് അംഗീകാരം നൽകി. ഈ കാലയളവിൽ ഒബിറ്റെല്ലോക്ക് സമീപം അദ്ദേഹം ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. പിന്നീട് റോമിലെ വിശുദ്ധ ജോൺ, വിശുദ്ധ പൗലോസ് പള്ളികളോട് ചേർന്ന് വലിയൊരു സന്യാസ സമൂഹം അദ്ദേഹം രൂപീകരിച്ചു. ഏകദേശം 50 വർഷത്തോളം വിശുദ്ധ പോൾ ഇറ്റലിയിലുടനീളം സ്ഥിരോത്സാഹിയായ സുവിശേഷകനായി തുടർന്നു. അത്ഭുതകരമായ കഴിവുകളാൽ ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു. എങ്കിലും, ഒരു ദാസനായും പാപിയായുമാണ് അദ്ദേഹം എപ്പോഴും തന്നെത്തന്നെ കണ്ടിരുന്നത്.

1775-ൽ, തൻ്റെ 81-ആം വയസ്സിൽ റോമിൽവെച്ച് വിശുദ്ധൻ നിത്യതയിൽ നിദ്ര പ്രാപിച്ചു. 1867-ൽ പിയൂസ് ഒമ്പതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related