കൊച്ചി: നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊച്ചി രൂപതയുടെ കീഴിലുള്ള കുമ്പളങ്ങി ഫൊറോനയിൽപ്പെട്ട സെന്റ് പീറ്റേഴ്സ് പള്ളി അങ്കണത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.
ക്രൈസ്തവർക്കെതിരെ നൈജീരിയയിൽ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനും പീഡനമനുഭവിക്കുന്ന സഹോദരങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായാണ് ഈ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത്. പള്ളി അങ്കണത്തിൽ നിരവധി വിശ്വാസികൾ ഒരുമിച്ചുകൂടി മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധ ജ്വാലയിൽ പങ്കുചേർന്നു.
പരിപാടിയിൽ പള്ളി വികാരി ഫാ . പ്രസാദ് ഉൾപ്പെടെയുള്ളവർ സംസാരിച്ചു. നൈജീരിയൻ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.












